തന്റെ അവസാന പ്രവർത്തി ദിനത്തിൽ വിമാനത്തിലെ യാത്രക്കാരോട് വിടപറഞ്ഞ് കണ്ണീരണിഞ്ഞ എയർഹോസ്റ്റസിൻെ വീഡിയോ വൈറലാകുന്നു. ഇൻഡിഗോ വിമാനത്തിലെ എയർഹോസ്റ്റസായ സുരഭിയാണ് യാത്രക്കാരോട് യാത്ര പറയുന്നതിനിടെ കണ്ണീരണിഞ്ഞത്.
വിമാനത്തിലെ അനൗൺസ്മെന്റ് സംവിധാനത്തിലൂടെ യാത്രക്കാരോട് സംസാരിക്കുന്നതിനിടെ എയർ ഹോസ്റ്റസ് എല്ലാവർക്കും നന്ദി പറഞ്ഞു. കമ്പനിയിൽ നിന്ന് പോകാൻ മനസ്സ് അനുവദിക്കുന്നില്ലെങ്കിലും അത് അനിവാര്യമാണെന്ന് അവർ പറഞ്ഞു.
ഇൻഡിഗോയിലെ തന്റെ നല്ല ദിനങ്ങളെ കുറിച്ച് പറയുന്നതിനിടെയാണ് എയർഹോസ്റ്റസിന് കണ്ഠമിടറിയത്. തങ്ങളുടെ ജീവനക്കാരെ നല്ല രീതിയിൽ പരിഗണിക്കുന്ന യാത്രക്കാർക്കും സുരഭി നന്ദി പറഞ്ഞു. ഗായിക അമൃത സുരേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ വൈറലാവുകയായിരുന്നു.