തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. പവന് 160 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ഒരു പവന് ഇന്നത്തെ വില 39,640 രൂപയാണ്. ഗ്രാമിന് 20 രൂപ കൂടി 4955 ആയി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്.
ഇന്നലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വര്‍ധിച്ചിരുന്നു. ഗ്രാമിന് 4935 രൂപയും പവന് 39,480 രൂപയുമായിരുന്നു ഇന്നലെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില ഇപ്പോള്‍. ഏപ്രില്‍ 12 ന് സ്വര്‍ണവില പവന് 39200 രൂപയും ഗ്രാമിന് 4900 രൂപയുമായിരുന്നു സ്വര്‍ണവില.
വരും ദിവസങ്ങളില്‍ സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പവന് വില 40,000 കടന്നേക്കും. മാര്‍ച്ച് മാസത്തില്‍ സ്വര്‍ണവില പവന് 40,000 കടന്നിരുന്നു. മാര്‍ച്ച് 9 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 5070 രൂപയും പവന് 40,560 രൂപയുമാണ് മാര്‍ച്ചിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്.