തൃശ്ശൂർ: മഡ് റെയ്സിങ്ങിൽ ആറുവയസ്സുകാരന് പരിശീലനം നൽകിയ അച്ഛനെതിരെ കേസെടുത്തു. തൃശ്ശൂർ സ്വദേശി ഷാനവാസ് അബ്ദുള്ളക്ക് എതിരെ പാലക്കാട് സൗത്ത് പൊലീസാണ് കേസ് എടുത്തത്.
കുട്ടിയെ അപകടകരമായ പരിശീലനത്തിൽ പങ്കെടുപ്പിച്ചതിനാണ് കേസ്. ഞായറാഴ്ച്ച കാടാങ്കോട് ഭാഗത്ത് ക്ലബ്ബുകാർ സംഘടിപ്പിച്ച മഡ് റെയ്സിങ് പരിശീലനത്തിലാണ് കുട്ടിയെ അച്ഛൻ കൊണ്ടുവന്നത്.
കൊച്ചിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ചനിലയിൽ കണ്ടെത്തി
ടോയ് ബൈക്കാണ് ഉപയോഗിച്ചതെങ്കിലും പരിശീലനത്തിൽ മുതിർന്നവർക്കൊപ്പമാണ് കുട്ടി പങ്കെടുത്തത്. പൊതുസ്ഥലത്ത് കുട്ടിയെ സാഹസിക പരിപാടിയിൽ പങ്കെടുപ്പിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്