കഞ്ചിക്കോട്: വാഹനാപകടത്തില്‍ ഇരട്ടസഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. എറണാകുളം ചോറ്റാനിക്കര തിരുവാങ്കുളം വടവുകോട് കൈമണ്ണില്‍ വീട്ടില്‍ ജോണിന്റെ മക്കളായ ദീപക് മാത്യു ജോണ്‍ (35), ദീപു ജോണ്‍ (35) എന്നിവര്‍ ആണ് മരിച്ചത്. ചരക്കു ലോറി സ്കൂട്ടറില്‍ ഇടിച്ച് തെറിച്ചുവീണ ഇരുവരുടെയും ദേഹത്ത് മറ്റൊരു ലോറി കയറിയിറങ്ങുകയായിരുന്നു.
ഇന്നലെ രാത്രി പത്തരയോടെ ദേശീയപാത ചടയന്‍കാലായില്‍ കഞ്ചിക്കോട് ഐടിഐക്കു സമാപമായിരുന്നു അപകടം. സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്ന എന്‍ജിനീയര്‍മാരാണ് ഇരുവരും. ജോലി ആവശ്യത്തിന് കോയമ്പത്തൂരിലെത്തി വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടമെന്ന് പൊലീസ് പറഞ്ഞു.
also read: ന്യൂനമര്‍ദം; അതിശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
ദേശീയപാതയിലെ ഫാസ്റ്റ് ട്രാക്കിലേക്കു കയറുന്നതിനിടെ സ്കൂട്ടറില്‍ ലോറി ഇടിച്ച് ഇരുവരും റോഡിലേക്കു തെറിച്ചു വീണു. പിന്നാലെയെത്തിയ, സിമന്റ് മിശ്രിതവുമായി പോയ മറ്റൊരു ലോറി ഇവരുടേ ദേഹത്തുകൂടി കയറി ഇറങ്ങി. ഇരുവരും തല്‍ക്ഷണം മരിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു.