പാലക്കാട്: പാലക്കാട് ഒന്‍പതു വയസ്സുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന കേസില്‍ പ്രതിയ്ക്ക് എട്ടുവര്‍ഷം കഠിനതടവും 20,000 രൂപ പിഴയും. കഞ്ചിക്കോട് ചുള്ളിമട ശിവാജി നഗറില്‍ അബ്ദുള്ളയ്ക്കാണ് (49) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി ജി. രാജേഷ് ശിക്ഷ വിധിച്ചത്.
2020 മേയിലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. വിവിധ വകുപ്പുകളിലായാണ് എട്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ അഞ്ചുവര്‍ഷം കഠിന തടവനുഭവിച്ചാല്‍ മതി.
പിഴത്തുക അതിക്രമത്തിനിരയായ കുട്ടിക്ക് നല്‍കണം. പിഴയടച്ചില്ലെങ്കില്‍ ആറുമാസം അധികതടവനുഭവിക്കണം. വാളയാര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ എസ്.ഐ.മാരായ മനോജ് കെ. ഗോപി, എ.ഒ. ഷാജി, എ. ഹരിദാസന് എന്നിവര്‍ അന്വേഷണം പൂര്‍ത്തിയാക്കി.