തിരുവനന്തപുരം: പരീക്ഷകള്‍ കഴിഞ്ഞ് സംസ്ഥാനത്തെ ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മധ്യവേനലവധി ഏപ്രില്‍ 3 മുതല്‍ തുടങ്ങും. വേനല്‍ അവധിക്കു ശേഷം ജൂണ്‍ ഒന്നാം തിയ്യതി തന്നെ സ്കൂളുകള്‍ തുറക്കും.
സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ് എയ്ഡഡ് വിദ്യാലയങ്ങളിലെ 2021-22 സ്കൂള്‍ വര്‍ഷത്തെ മധ്യവേനലവധി 2022 ഏപ്രില്‍ 3 മുതല്‍ മേയ് 31 വരെയായി പുനഃക്രമീകരിച്ചു. ഈ മാസം 23ന് തുടങ്ങിയ ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഏപ്രില്‍ രണ്ടിന് അവസാനിക്കും.
also read: കാണാതായ ഭര്‍തൃമതിയായ യുവതിയുടെ മൃതദേഹം കൈപ്പത്തി അറ്റനിലയില്‍ ഭാരതപ്പുഴയില്‍, മരണത്തില്‍ ദുരൂഹത
മാര്‍ച്ച് 30ന് തുടങ്ങിയ പ്ലസ് ടു പരീക്ഷകളും മാര്‍ച്ച് 31ന് ആരംഭിച്ച എസ്എസ്എല്‍സി പരീക്ഷകളും തുടരുകയാണ്. എസ്എസ്എല്‍സി പരീക്ഷകള്‍ ഏപ്രില്‍ 29 വരെയാണ് നടക്കുക. പ്ലസ് ടു പരീക്ഷകളും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകളും ഏപ്രില്‍ 22 വരെ നടക്കും.