സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വിലയില്‍ കുതിപ്പ്. വേനലിൽ ഉപേയാഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വില ഉയരാൻ ഇടയാക്കിയത്. 50-60 രൂപ നിലവാരത്തിൽനിന്നാണ് ഈകുതിപ്പ്. വേനലിൽ പൊതുവെ ചെറുനാരങ്ങയുടെ വിലവർധിക്കാറുണ്ടെങ്കിലും സമീപവർഷങ്ങളിലൊന്നും ഇത്രയും വില ഉയർന്നിട്ടില്ല. കഴിഞ്ഞവർഷം ഏപ്രിലിൽ ഉണ്ടായിരുന്നതിന്റെ ഇരട്ടിവിലയാണ് ഇപ്പോൾ ചെറുനാരങ്ങയ്ക്ക് ഉള്ളത്.
വിലകൂടിയതോടെ ലമൺ ജ്യൂസ് വില്പന പലയിടത്തും നിർത്തിവെച്ചിരിക്കുകയാണ്. ഗുജറാത്ത് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലും ചെറുനാരങ്ങളുടെ വില 200 രൂപ നിലവാരത്തിലേയ്ക്ക് ഉയർന്നു. ഉപഭോഗംകൂടിയതും ലഭ്യതകുറഞ്ഞതുമാണ് പലയിടങ്ങളിലും വിലക്കയറ്റത്തിന് ഇടയാക്കിയത്.