തൃശൂർ: ഗൂഗിൾ മാപ്പിന്റെ പ്രവർത്തനം ലോക വിഡ്ഢി ദിനത്തിൽ ലോറി ഡ്രൈവറെ വിഡ്ഢിയാക്കി മാറ്റി. ഗൂഗിൾ മാപ്പ് നോക്കി തൃശ്ശൂരിലെ നോക്കി മേലൂരിലെത്തിയ ഡ്രൈവർ അബദ്ധത്തിൽ രണ്ട് വൈദ്യുത പോസ്റ്റുകളും ഒരു വീടിന്റെ ഷീറ്റും തകർക്കുകയായിരുന്നു.
ഇന്നലെ രാവിലെയോടെയാണ് സംഭവം. കന്നുകാലികൾക്കുള്ള തീറ്റയുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വഴിയറിയാത്തതിനെ തുടർന്ന് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ലോറിയോടിച്ച ഡ്രൈവർ ഗൂഗിൾ മാപ്പിലെ നിർദ്ദേശം കേട്ട് അടിച്ചിലിയിലെ ഉപറോഡിലേക്ക് പ്രവേശിക്കുകയായിരുന്നു. ഒരു കയറ്റം കയറിയതോടെ പിന്നേയും തിരിയാൻ മാപ്പിൽനിന്നും നിർദേശം ലഭിച്ചു.
also read- ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ പ്രതിയായ കേസിൽ കൂറുമാറിയ സാക്ഷി മരിച്ചു; ഹൃദയാഘാതമെന്ന് അഭിഭാഷകർ
ഇതനുസരിച്ച് ഡ്രൈവർ ലോറി പെട്ടെന്ന് തിരിച്ചതോടെ ഇലക്ട്രിക് പോസ്റ്റുകളിൽ ഇടിക്കുകയായിരുന്നു. ശബ്ദംകേട്ടെത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ചേർന്ന് നടത്തിയ ശ്രമത്തിനൊടുവിൽ പുലർച്ചെയോടെ ലോറി തിരിച്ചുവിട്ടു.