ആലപ്പുഴ: രണ്ട് ദിവസം മുൻപു കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നപ്ര ആയിരം തൈവളപ്പിൽ ജോസ് കുട്ടിയുടെ ഭാര്യ ജെസിയുടെ മൃതദേഹമാണ് രാവിലെ എട്ടിന് കണ്ടെത്തിയത്.
വീടിനോടു ചേർന്ന ആളൊഴിഞ്ഞ പറമ്പിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മൃതദേഹം മാറ്റി. പുന്നപ്ര പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തി. വിരലടയാള വിദഗ്ധരും പരിശോധിച്ചു. കഴിഞ്ഞ 30ന് പുലർച്ചെ മുതലാണ് ജെസിയെ കാണാതായത്.