പൊന്നാനി: സുല്‍ത്താനുല്‍ ഹിന്ദ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ ലോകം ചര്‍ച്ച സംഗമവും, അവാര്‍ഡ് ദാനവും നടന്നു. മുന്‍ മന്ത്രിയും എം എല്‍ എ യുമായ കെ ടി ജലീല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മത സൗഹാര്‍ദ്ദത്തിന്റെ ഉദാത്ത മാതൃകയായിരുന്നു ശൈഖ് സൈനുദ്ധീന്‍ മഖ്ദും എന്ന് അദ്ദേഹം പറഞ്ഞു.
മാതൃക പരമായ വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു. പൊന്നാനി വലിയ ജും അത്ത് പള്ളിയിലെ ദര്‍സിലൂടെ സൈനുദ്ധീന്‍ മഖ്ദൂം തുടക്കം കുറിച്ചത്. പൊന്നാനിയിലെ വെളക്കത്തിരിക്കല് ലോകത്ത് ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു. അതിന് തുടക്കം കുറിച്ചത് സൈനുദ്ധീന്‍ മഖ്ദൂം ആയിരുന്നു.
മഖ്ദൂമിന്റെ പേരിലുള്ള അവാര്‍ഡിനര്‍ഹമായ പി സുരേന്ദ്രന് അദ്ദേഹം രചിച്ച 1921 മലബാര്‍ കലാപം എന്ന പുസ്തകം സത്യസന്ധമായാണ് ചരിത്രം രചിച്ചിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു മലബാര്‍ കലാപവുമായി ബന്ധപ്പെട്ട പ്രദേശങ്ങളെല്ലാം അദ്ദേഹം സന്ദര്‍ശിച്ചു കൊണ്ടാണ് തന്റെ പുസ്തക തയ്യാര്‍ ചെയ്തിരിക്കുന്നത്.
വിശ്വ പ്രസിദ്ധ പണ്ഡിതനും, ദേശാഭിമാനിയും, ഗ്രന്ഥകാരനുമായിരുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം 515-ാം ചരമവാര്‍ഷികത്തിന്റെ ഭാഗമായാണ് മഖ്ദൂമിന്റെ ലോകം എന്ന വിഷയത്തില്‍ ചര്‍ച്ച സംഗമവും, 1921 പോരാളികള്‍ വരച്ച ദേശഭൂപടം എന്ന പുസ്തകത്തിനുള്ള അവാര്‍ഡ് ദാന ചടങ്ങില്‍ സംസ്ഥാന ഹജ്ജ് കമ്മറ്റിയംഗം കെ.എം മുഹമ്മദ് ഖാസിം കോയ അധ്യക്ഷത വഹിച്ചു.
സാഹിത്യകാരന് പി.സുരേന്ദ്രന് അവാര്‍ഡ് ഏറ്റുവാങ്ങി. നഗരസഭ ചെയര്മാന് ശിവദാസ് ആറ്റുപ്പുറം പൊന്നാനി മഖ്ദും മുത്തുകോയ തങ്ങള്‍ . അഡ്വ: സുരേഷ് ബാബു . ഇബ്ബിച്ചി കോയതങ്ങള്‍ . മുന്‍ എം പി സി ഹരിദാസ് . സൈദ് മുഹമ്മദ് തങ്ങള്‍. അശ്റഫ് സഖാഫി മുതുകാട് . എ കെ ജബ്ബാര്‍ സിദ്ദിഖ് മൗലവി അയിലകാട്, വി.പി ഷംസുദ്ദീന് ഹാജി, അബൂബക്കര്‍ കടങ്ങോട് . യഹിയ നഈമി മൂന്നാക്കല്‍.എന്നിവര്‍ പങ്കെടുത്തു