തിരുവനന്തപുരം: മലയാളികള്‍ക്ക് സുപരിചിതയാണ് സിനിമ സീരിയല്‍ താരം സോണിയ. സോണിയയെ മുന്‍സിഫ് മജിസ്ട്രേറ്റായി നിയമിച്ചു. കാര്യവട്ടം കാമ്പസിലെ എല്‍ എല്‍ എം വിദ്യാര്‍ത്ഥിയായിരുന്ന സോണിയ വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്നു.
ഇതിനിടയില്‍ യോഗ്യത പരീക്ഷ പാസായി മുന്‍സിഫ് മജിസ്ട്രേറ്റായി. മൈ ബോസ്, അത്ഭുത ദ്വീപ് തുടങ്ങിയ നിരവധി സിനിമകളിലും അന്‍പതോളം സീരിയലുകളിലും സോണിയ അഭിനയിച്ചിട്ടുണ്ട്.
also: അടുത്ത അഞ്ചു ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത, ജാഗ്രത നിര്‍ദേശം
മൈ ബോസില്‍ മംമ്ത മോഹന്‍ദാസിന്റെ സുഹൃത്തായിട്ടും, അത്ഭുതദ്വീപില്‍ അഞ്ച് രാജകുമാരിമാരില്‍ ഒരാളായിട്ടുമായിരുന്നു സോണിയ എത്തിയത്. കുഞ്ഞാലി മരയ്ക്കാര്‍, മംഗല്യപ്പട്ട്, ദേവീ മാഹാത്മ്യം എന്നിവയാണ് സോണിയയുടെ ശ്രദ്ധേയമായ സീരിയലുകള്‍.