വണ്ടന്മേട്: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കിയിലാണ് സംഭവം. അണക്കര ഉദയഗിരിമേട് വാടകയ്ക്ക് താമസിക്കുന്ന കരുണാപുരം തണ്ണീര്‍പാറ വാലയില്‍ സ്റ്റെഫിന് എബ്രഹാമാണ് അറസ്റ്റിലായത്. പതിമൂന്ന് വയസുകാരിയാണ് പീഡനത്തിന് ഇരയായത്.
പെണ്‍കുട്ടിയെ പ്രണയം നടിച്ച് വഞ്ചിച്ച് പലതവണ ഇയാള്‍ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. മുത്തച്ഛനും മുത്തശിക്കുമൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയെ പ്രതി പ്രണയം നടിച്ച് വിശ്വസിപ്പിക്കുകയും പിന്നീട് വീട്ടിലെത്തിച്ചും പുരയിടത്തില്‍ കൊണ്ടുപോയും പീഡിപ്പിക്കുകയായിരുന്നു.
also read: കേരളത്തില്‍ ഇന്ന് 424 പേര്‍ക്ക് കോവിഡ്, 528 പേര്‍ക്ക് രോഗമുക്തി
പോക്സോ കേസ് ഉള്‍പ്പെടെ ചുമത്തിയാണ് പ്രതിക്കെതിരെ വണ്ടന്മേട് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏകദേശം രണ്ട് മാസത്തിനിടയില്‍ പലതവണയായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. കുട്ടിയുമായി പ്രതി വിവിധ സ്ഥലങ്ങളില്‍ പോയിരുന്നതായും പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ മുത്തശിയുടെ പരാതിയിലാണ് പൊലീസില്‍ കേസെടുത്തത്. പ്രതി സ്റ്റെഫിന് അലുമിനിയം ഫാബ്രിക്കേഷന്സിലാണ് ജോലി ചെയ്യുന്നത്.