വി കെ പ്രകാശ് സംവിധാനം ചെയ്ത പുതിയ ചിത്രം ഒരുത്തിയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകയെ ചൂണ്ടി താൻ നടത്തിയ വിവാദ പ്രസ്താവനയിൽ മാപ്പ് പറഞ്ഞ് നടൻ വിനായകൻ.
താൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമപ്രവർത്തകയായ സഹോദരിക്ക് തന്റെ ഭാഷാപ്രയോഗത്തിൽ വിഷമം നേരിട്ടതിൽ ക്ഷമ ചോദിക്കുന്നുവെന്നാണ് വിനായകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. മാധ്യമപ്രവർത്തകയെ ചൂണ്ടി താൻ നടത്തിയ പരമാർശം വ്യക്തിപരമായിരുന്നില്ലെന്നും വിനായകൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.
”നമസ്കാരം ,
ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ ധ ഒട്ടും വ്യക്തിപരമായിരുന്നില്ല പവിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു.
വിനായകൻ .”
മീ റ്റൂ മുന്നേറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുന്ന സന്ദർഭത്തിലാണ് തനിക്ക് മുന്നിലിരുന്ന മാധ്യമപ്രവർത്തകയെ ചൂണ്ടി വിനായകൻ വിവാദപ്രസ്താവന നടത്തിയത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതനായ വിനായകൻ മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.