കോഴിക്കോട് മലബാർ ക്രിസ്ത്യൻ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ ആഘോഷത്തിനിടെ അപകടം. കോളജ് ഗ്രൗണ്ടിൽ കാറുമായി നടത്തിയ മത്സരയോട്ടത്തിനിടെയാണ് അപകടം സംഭവിച്ചത്. കാർ ബൈക്കിലിടിച്ചായിരുന്നു അപകടം.വിദ്യാർത്ഥികൾക്ക് സാരമായി പരിക്കേറ്റു.
കോളജ് ഗ്രൗണ്ടിൽ നടന്ന ഹയർസെക്കൻഡറി വിദ്യാർത്ഥികളാണ് മത്സരയോട്ടം നടത്തിയത്. മൂന്ന് കാറുകളിലാണ് വിദ്യാർത്ഥികൾ മത്സരയോട്ടം നടത്തിയത്. അതേസമയം, വാഹനങ്ങൾ മോട്ടോർവാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കെതിരെയും പൊലീസ് കേസെടുക്കും.
ഇത്ര വലിയ അപകടം നടന്നിട്ടും സ്കൂൾ അധികൃതർ പൊലീസിനെ വിവരമറിയിച്ചില്ലെന്നും റിപ്പോർട്ട് ഉണ്ട്. നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പൊലീസ് ദൃശ്യങ്ങൾ ലഭിച്ചപ്പോഴാണ് വിവരം അറിയുന്നത്.
സംഭവം പരിശോധിച്ച് നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് ആർടിഒയും അറിയിച്ചു.