അഹമ്മദാബാദ്: വെറും 64 മിനിറ്റുകൊണ്ട് ഭഗവദ്ഗീതയിലെ 700 ശ്ലോകങ്ങള്‍ ചൊല്ലി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സൃഷ്ടിച്ച ഒരു ബാലന്. അഹമ്മദാബാദിലെ ദ്വിജ് ഗാന്ധി എന്ന കുരുന്നാണ് ചുരുങ്ങിയ സമയം കൊണ്ട് ഭഗവദ്ഗീതയിലെ ശ്ലോകങ്ങള്‍ ചൊല്ലിയത്.
ലോക്ക്ഡൗണ്‍ സമയത്തായിരുന്നു ദ്വിജ് ഗാന്ധി ഭഗവദ്ഗീത പഠിക്കാന്‍ ആരംഭിച്ചത്. വലുതാകുമ്പോള്‍ ഒരു ശാസ്ത്രജ്ഞനാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഭഗവദ്ഗീത വളരെ ഇഷ്ടമാണെന്നും ദ്വിജ് ഗാന്ധി പറയുന്നു.
also read: പ്രശസ്ത ബംഗാളി നടൻ അഭിഷേക് ചാറ്റർജി അന്തരിച്ചു
”ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ എനിക്ക് ഏഴ് വയസ്സായിരുന്നു. എനിക്ക് ഗീത പഠിക്കാന്‍ വലിയ താല്‍പ്പര്യമുണ്ടായിരുന്നു. അതിനാല്‍ ലോക്ക്ഡൗണ്‍ സമയം പ്രയോജനപ്പെടുത്തി ശ്ലോകങ്ങള്‍ പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു,” ദ്വിജ് കൂട്ടിച്ചേര്‍ത്തു.
ദ്വിജിന്റെ ആഗ്രഹത്തിന് കുടുംബാംഗങ്ങളും മികച്ച പിന്തുണ നല്കി. വ്യത്യസ്തമായി ദ്വിജിന് എന്തെങ്കിലും ചെയ്യാന്‍ കഴിയണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നതായും ഗിന്നസ് റെക്കോര്‍ഡ് നേടിയതില്‍ സന്തേഷമുണ്ടെന്നും മാതാപിതാക്കള്‍ പറഞ്ഞു.