കൊല്ലം: ബൈക്കിൽ വരുന്നതിനിടെ നഗരസഭ കൗൺസിലർക്ക് സൂര്യാതപമേറ്റു. കൊല്ലം പുനലൂരിലാണ് സംഭവം. പുനലൂർ നഗരസഭ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി ദിനേശനാണ് സൂര്യാതപം ഏറ്റത്. നഗരസഭാ പ്രവർത്തനങ്ങളുമായി ബൈക്കിൽ യാത്ര ചെയ്യവേയാണ് സൂര്യാഘാതം ഏറ്റത്. കൈകാലുകളിലും ശരീരത്തിലും പൊള്ളലേറ്റ പാടുകൾ ഉണ്ട്.
1597 പേര്‍ക്ക് രോഗമുക്തി, കേരളത്തില്‍ ഇന്ന് 809 പേര്‍ക്ക് കോവിഡ്
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിക്ക് ബൈക്കിൽ യാത്ര ചെയ്യവേ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ഡി ദിനേശനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡി ദിനേശന് സൂര്യതാപമേറ്റതാണെന്ന് പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷാഹിർഷയാണ് സ്ഥിരീകരിച്ചത്.
പുനലൂരിൽ അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞദിവസം 38.4 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ശക്തമായ ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. വരുംദിവസങ്ങളിൽ വീണ്ടും ചൂട് വർദ്ധിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്