തൃശ്ശൂര്‍: കേരളത്തില്‍ ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ ഇറച്ചിക്കോഴിയുടെ വില ഏറ്റവും ഉയര്‍ന്ന നിരക്കായ 164 ലേക്ക് എത്തി. രണ്ട് മാസം മുന്‍പ് വരെ 98 രൂപയില്‍ നിന്നിരുന്ന വിലയാണ് ഇന്ന് 164 ലേക്ക് എത്തിയത്.
വര്‍ധിച്ച് വരുന്ന ഉത്പാദന ചിലവ് മൂലം കേരളത്തിലെ കോഴിവളര്‍ത്തല്‍ നാമമാത്രമാവുകയും, അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടായതുമാണ് വില വര്‍ധനവിന് കാരണമായത്. അതേസമയം, വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കോഴിതീറ്റക്ക് സര്‍ക്കാര്‍ സബ്സീഡി അനുവദിക്കണമെന്ന് കോഴി കര്‍ഷകര്‍ ആവശ്യപ്പെട്ടു.
കോഴിതീറ്റക്ക് സബ്സീഡി നിരക്ക് അനുവദിക്കുകയും, കേരള ചിക്കന്‍ നല്കുന്ന ആനുകൂല്യങ്ങള്‍ കേരളത്തിലെ മുഴുവന്‍ കോഴി കര്‍ഷകര്‍ക്കും നല്കി വില നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് കേരള പൗള്‍ട്രിഫാര്‍മേഴ്സ് ആന്റ് ട്രേഡേഴ്സ് സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി പറഞ്ഞു.കോഴിവില ഉയര്‍ന്ന സാഹചര്യത്തില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്ന കാര്യത്തെ കുറിച്ച് ആലോചിക്കുകയാണ് ഹോട്ടല്‍ ഉടമകള്‍.