വര്‍ക്കല: തിരുവനന്തപുരത്ത് നവവധുവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ജീവിക്കാന്‍ തനിക്ക് ഓട്ടും മനസമാധാനമില്ലെന്നും ഭര്‍ത്താവ് പാവമാണെന്നും, ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കുന്നു.
ഇടവ വെണ്‍കുളം കരിപ്പുറത്ത് വിളയില്‍ പുത്തന്‍വീട്ടില്‍ ശ്രീരാജിന്റെയും അശ്വതിയുടെയും മകള്‍ ശ്രുതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തൊമ്പതുകാരിയെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.
also read: നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി കാറുകള്‍, നാല് പേര്‍ക്ക് ഗുരുതര പരിക്ക്
ശ്രുതിയുടെയും അനന്തുവിന്റെയും വിിവാഹം എട്ടുമാസം മുമ്പാണ് നടന്നത്. അനന്തു ഗള്‍ഫിലാണ്. ശ്രുതിയെ സ്വന്തം വീട്ടിലാക്കിയ ശേഷമാണ് അനന്തു അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങിപ്പോയത്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അയിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.