കൊല്ലം: പ്രണയ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ സഹായമാവശ്യപ്പെട്ട് സമീപിച്ച ജോത്സ്യൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതായി പരാതി. കൊല്ലം പരവൂർ സ്വദേശിയായ പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ ജോത്സ്യൻ അറസ്റ്റിലായി.
പൂതക്കുളം സ്വദേശി വിജയകുമാർ എന്ന ബാബുവാണ് പോലീസിന്റെ പിടിയിലായത്. ഒപ്പമെത്തിയ അമ്മയെ മാറ്റി നിർത്തിയശേഷം കുട്ടിയ്ക്ക് ചരട് ജപിച്ച് കെട്ടുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് വിജയകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ജോത്സ്യനെ റിമാൻഡ് ചെയ്തു.