കോഴിക്കോട്: കൂടത്തായ് കൂട്ടക്കൊലപാതക കേസുകളിലെ ഒന്നാം പ്രതി ജോളി ജോസഫിന്റെ ജാമ്യപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് നിരീക്ഷിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
കേരളത്തില്‍ ഇന്ന് 1426 പേര്‍ക്ക് കോവിഡ്, 2055 പേര്‍ക്ക് രോഗമുക്തി
മാത്യു മഞ്ചാടിയിൽ ,ആൽഫൈൻ , ടോം തോമസ് എന്നിവരുടെ കൊലപാതക കേസുകളിലെ ജാമ്യാപേക്ഷയിലാണ് കോഴിക്കോട് ജില്ലാ പ്രിൻസിപ്പൾ & സെഷൻസ് കോടതി വിധി ഇന്ന് പറഞ്ഞത്.
മൃതദേഹാവശിഷ്ടങ്ങൾ നാഷണൽ ഫോറൻസിക് ലാബിൽ ശാസ്ത്രീയ പരിശോധന നടത്തണമെന്ന അപേക്ഷയിലും കോടതി ഇന്ന് വിധി പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങൾ ഹൈദരാബാദിലെ നാഷണൽ ലാബിൽ പരിശോധിക്കാനുള്ള പ്രോസിക്യൂഷന്റെ അപേക്ഷ കോടതി അനുവദിച്ചു.