കേരളത്തെ നടുക്കിയ നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഉണ്ടായ മോശം പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി വീണ ജോര്‍ജ്. ഇനിയും മാറാത്ത മനോഭാവങ്ങള്‍ നമുക്കിടയില്‍ ഉണ്ടെന്ന് വീണ ജോര്‍ജ് പറഞ്ഞു.
അതിജീവിത സമൂഹ മാധ്യമങ്ങളില്‍ ഒരു പോസ്റ്റ് പങ്കുവെച്ചപ്പോള്‍ അതിന് താഴെ ‘പോയി ചത്തുകൂടെ’ എന്നായിരുന്നു വന്ന ഒരു കമന്റ്. ഇതിനെയാണ് മന്ത്രി രൂക്ഷമായി വിമര്‍ശിച്ചത്. ഇനിയും മാറാത്ത മനോഭാവമുള്ളവര്‍ നമുക്കിടയില്‍ ഉണ്ടെന്നും എത്ര പ്രതിഷേധാര്‍ഹമായ നിലപാടുള്ള കമന്റാണ് അതെന്നും മന്ത്രി പറഞ്ഞു.
also read: സ്വര്‍ണ്ണവില കുത്തനെ മുകളിലേക്ക്, ഒറ്റയടിക്ക് കൂടിയത് 1040 രൂപ, ഇന്നത്തെ വില ഇങ്ങനെ
അന്താരാഷ്ട്രാ വനിതാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വീണ ജോര്‍ജ്. ‘കഴിഞ്ഞ ദിവസം അതിജീവിതഅവള്ക്കായി സ്വയം സംസാരിച്ചുകൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് വന്നപ്പോള്‍ നമുക്ക് പ്രിയങ്കരിയായ ഒരു നടി പറഞ്ഞ ഒരു കാര്യം നമ്മുടെ മനസ്സിനെ ഏറെ വേദനിപ്പിക്കുന്നതാണ്. 2017ലെ ആ സംഭവത്തിന് ശേഷം 2019ല്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും എത്തിയപ്പോള്‍ ഇട്ട ഒരു പോസ്റ്റിന് താഴെ വന്ന കമന്റ് ‘പോയി ചത്തുകൂടെ’ എന്നായിരുന്നു. ഇനിയും മാറാത്ത മനോഭാവങ്ങള്‍ നമുക്കിടയില്‍ ഉണ്ട്,’ വീണ ജോര്‍ജ് പറഞ്ഞു.