തൊടുപുഴ: യുവതിയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു ഇടുക്കി മുട്ടത്താണ് ദാരുണമായ സംഭവം നടന്നത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ മഞ്ഞപ്ര സ്വദേശിനി സോനയെ (25) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഭർത്താവ് മുട്ടം സ്വദേശി രാഹുൽ രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നത്തെ തുടർന്നുണ്ടായ വഴക്കിനിടെ സോനയുടെ മുഖത്തേക്ക് രാഹുൽ ആസിഡ് എടുത്ത് ഒഴിക്കുകയായിരുന്നു.