തിരുവനന്തപുരം: വീടിന് തീപിടിച്ച് പിഞ്ചു കുഞ്ഞടക്കം അഞ്ചുപേര്‍ വെന്തുമരിച്ച സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. മരണപ്പെട്ട കുടുംബത്തെ വ്യക്തിപരമായി അറിയാവുന്നതായിരുന്നുവെന്നും വാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും സംവിധായകന് അരുണ്‍ ഗോപി വേദനയോടെ പറയുന്നു.
വര്‍ക്കല ദളവാപുരത്ത് രാഹുല്‍ നിവാസില്‍ പ്രതാപന്റെ വീടിനാണ് തീപിടിച്ചത്. പ്രതാപന് (62), ഭാര്യ ഷേര്‍ളി (53), മരുമകള്‍ അഭിരാമി (25), ഇളയമകന് അഹില്‍ (29), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുട്ടി റയാന് എന്നിവരാണ് മരിച്ചത്.
also read: നടിയെ ആക്രമിച്ച കേസ്; ദിലീപിന് വീണ്ടും വന്‍ തിരിച്ചടി
‘എന്റെ സ്വന്തം നാട്ടില്‍ എനിക്കേറെ അടുപ്പുമുള്ള ഒരു കുടുംബം. 5 പേരാണ് മരണപ്പെട്ടത്. വിശ്വസിക്കാന്‍ പോലും പറ്റുന്നില്ല.’-അരുണ്‍ ഗോപി പറയുന്നു. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു പ്രതികരണം.
‘രാവിലെ ഏറെ ദുഃഖകരമായ ഒരു വാര്‍ത്തയുമായി ആണ് ഉണര്‍ന്നത്. എന്റെ സ്വന്തം നാട്ടില്‍ എനിക്കേറെ അടുപ്പുമുള്ള ഒരു കുടുംബം. 5 പേരാണ് മരണപ്പെട്ടത്! വിശ്വസിക്കാന്‍ പോലും പറ്റുന്നില്ല. ശ്രീ യേശുദാസിനെ ദൈവ തുല്യമായി കണ്ടു സിനിമയെ വളരെയേറെ സ്നേഹിച്ച പ്രിയ ബേബി അണ്ണന്റെയും കുടുംബത്തിന്റെയും നിര്യാണത്തില്‍ വേദനയോടെ ആദരാഞ്ജലികള്‍ ഒരു ചിരിയോടെ മാത്രം കാണാറുള്ള ആ മുഖം മായുന്നതേ ഇല്ല.’-അരുണ്‍ ഗോപി കുറിച്ചു.