എരുമേലി: അര നൂറ്റാണ്ടിലേറെ കാലം ഒരുമിച്ചു ജീവിച്ച ദമ്പതികള്‍ വിടവാങ്ങി. കോട്ടയം ജില്ലയിലെ എരുമേലി വെണ്‍കുറിഞ്ഞി ടി.സി.വര്‍ഗീസും(86) ഭാര്യ മറിയാമ്മ(81)യുമാണ് ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരിച്ചത്.
ഈ മാസം ഒന്നിനാണ് വര്‍ഗീസ് മരിച്ചത്. ബന്ധുക്കള്‍ എത്താനുള്ള കാലതാമസം മൂലം സംസ്കാരം വൈകിയിരുന്നു. എന്നാല്‍ വര്‍ഗീസിന്റെ സംസ്കാര ദിവസമായ ഇന്നലെ ഭാര്യ മറിയാമ്മയും മരിച്ചു.
ഇതോടെ ഇരുവരുടെയും സംസ്കാരം ഒരേ ദിവസം നടത്തുകയായിരുന്നു. സ്കൂള്‍ ജീവനക്കാരനായിരുന്നു വര്‍ഗീസ്. മണിപ്പുഴ ക്രിസ്തുരാജ പള്ളിയിലായിരുന്നു സംസ്കാരം.
മക്കള്‍: ജയിംസ്, സെലിന്, തോമാച്ചന്, ജാന്‍സി, കുഞ്ഞുമോന്. മരുമക്കള്‍: അനു, രാജു, ഡെയ്സി, സണ്ണി, ബിന്ദു.