തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെയും ബാലുശേരി എംഎല്‍എ സച്ചിന് ദേവിന്റെയും വിവാഹ നിശ്ചയം നടന്നു. എകെജി സെന്ററില്‍ വെച്ച് ഞായറാഴ്ച രാവിലെ 11 മണിക്കായിരുന്നു ചടങ്ങ്. വിവാഹ തീയ്യതി തീരുമാനിച്ചിട്ടില്ല.
സച്ചിന്റെയും ആര്യയുടെയും അടുത്ത ബന്ധുക്കളും പാര്‍ട്ടി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. മന്ത്രി വി. ശിവന്‍കുട്ടി, വി.കെ.പ്രശാന്ത് എംഎല്‍എ തുടങ്ങിയവരും ചടങ്ങിനെത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ് സച്ചിന്‍ദേവ്.
ആര്യാ രാജേന്ദ്രന് എസ്എഫ്ഐ സംസ്ഥാന സമിതി അംഗവും സിപിഎം ചാല ഏരിയാ കമ്മിറ്റി അംഗവുമാണ്. വിവാഹ തീയതി പിന്നീടു തീരുമാനിക്കുമെന്ന് സച്ചിന് ദേവ് പറഞ്ഞു. ഉചിതമായ സാഹചര്യം നോക്കി തീയതി തീരുമാനിച്ചു വിവാഹം നടത്തും.
ഇരുവര്‍ക്കും ചുമതലകളുണ്ട്. അത് ഞങ്ങള്‍ നിര്‍വഹിക്കും. അതില്‍ വിവാഹം പ്രത്യേകമായ പ്രശ്നമായി തോന്നുന്നില്ലെന്നും സച്ചിന് ദേവ് വ്യക്തമാക്കി.