കൊച്ചി: ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകി കേരളത്തില്‍ സ്വര്‍ണ വില താഴേക്ക്. ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 37,360 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 30 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
ഇതോടെ 4670 രൂപയായി ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. യുക്രൈന് സംഘര്‍ഷമാണ് സ്വര്‍ണവിലയില്‍ അടക്കം പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നതാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മാത്രം പവന് ആയിരം രൂപയാണ് കൂടിയത്. 37,800 രൂപ രേഖപ്പെടുത്തി കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തുകയും ചെയ്തു. പിന്നീട് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്.
കഴിഞ്ഞ ദിവസം 520 രൂപയാണ് 22 കാരറ്റ് സ്വര്‍ണ്ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ഗ്രാമിന് 65 രൂപയും കൂടി. ഇതോടെ ഗ്രാമിന് 4700 രൂപയും പവന് 37600 രൂപയും ആയിരുന്നു സ്വര്‍ണ്ണവില.