മലപ്പുറം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ആൽബം ഗായകൻ അറസ്റ്റിൽ. പുത്തനത്താണി പുന്നത്തല കുറുമ്പത്തൂർ സ്വദേശി മൻസൂറലിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ ചുമത്തിയാണ് അറസ്റ്റ്.
ആൽബം ഗാനങ്ങൾ പാടുന്നതിനും പഠിപ്പിക്കുന്നതിനുമായി എത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വിവാഹ വാഗ്ദാനം നൽകിയാണ് ലൈംഗികമായി പീഡിപ്പിച്ചത്. വിവാഹിതനും, രണ്ട് കുട്ടികളുടെ പിതാവുമാണ് അറസ്റ്റിലായ മൻസൂറലി. രണ്ട് വർഷം മുമ്പ് പൊന്നാനിയിൽ നിന്ന് പരിചയപ്പെട്ട കുട്ടിയെ പിന്നീട് മൻസൂറലി പാട്ട് പഠിപ്പിക്കുകയും പ്രണയിക്കുകയുമായിരുന്നു.
തുടർന്ന് പലതവണ കുട്ടിയെ കാറിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വിവരമറിഞ്ഞ വീട്ടുകാരാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പൊന്നാനി സി ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ ഇയാളെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.