കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മദ്രസ അധ്യാപകന് അറസ്റ്റില്‍. ഏറണാകുളം ജില്ലയിലാണ് സംഭവം. പട്ടിമറ്റം, കുമ്മനോട് തയ്യില്‍ വീട്ടില്‍ ഷറഫുദീന്‍ നെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
പതിമൂന്ന് വയസുളള പെണ്‍കുട്ടിയെയാണ് ഇരുപത്തിയേഴുകാരനായ മദ്രസ അധ്യാപകന് പീഡിപ്പിച്ചത്. പഠിക്കാനെത്തിയ പെണ്‍കുട്ടിയെ മദ്രസയോട് ചേര്‍ന്നുള്ള മുറിയില്‍ വച്ചാണ് ഇയാള്‍ ലൈംഗീകമായി ഉപദ്രവിച്ചത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.
also read: രണ്ട് മക്കളും ഉക്രൈനിൽ മെഡിക്കൽ വിദ്യാർത്ഥികൾ; ആശങ്കയിൽ പാലക്കാട്ടെ മാതാപിതാക്കൾ
ഇന്‍സ്പെക്ടര്‍ വി.എം കേഴ്സന്റെ നേതൃത്വത്തില്‍ എസ്.ഐ.സുബൈര്‍, എ എസ് ഐമാരായ ഇബ്രാഹിം കുട്ടി, അബു എസ് സി പി ഒമാരായ ഷമീര്‍, അന്‍വര്‍ സാദത്ത്, തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.