സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു മുസ്ലീം വിഭാഗത്തില്‍പ്പെട്ട സ്ത്രീയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന മുത്തപ്പന് തെയ്യത്തിന്റെ വീഡിയോ. നിരവധി പേരാണ് വീഡിയോയെ പ്രശംസിച്ച് പങ്കുവെച്ചത്. ഇതാണ് കേരളമെന്ന് പലരും വീഡിയോയ്ക്ക് താഴെ കമന്റുകള്‍ ചെയിതിരുന്നു.
കാസര്‍കോട് വലിയ പറമ്പ സ്വദേശിനി എം ടി റംലത്തിനെയാണ് മുത്തപ്പന് തെയ്യം ആശ്വസിപ്പിച്ചത്. മനസ്സില്‍ നിറയെ ആധിയുമായാണ് റംലത്ത് നിന്നിരുന്നത്. അയല്‍വാസിയായ പി വി ബാലകൃഷ്ണന്റെ വീട്ടില്‍ വെച്ചാണ് മുത്തപ്പന് തെയ്യം റംലത്തിനെ അനുഗ്രഹിച്ചത്.
also read:
രണ്ട് വര്‍ഷം മുന്‍പ് റംലത്തിന്റെ ഭര്‍ത്താവ് അബ്ദുള്‍ കരീമിന് ജോലി നഷ്ടമായി. മുംബൈയിലെ ഹോട്ടല്‍ തൊഴിലാളിയായിരുന്നു കരീം. ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയും രണ്ട് പെണ്മക്കളുമാണ് ഉള്ളത്. സാമ്പത്തികമായി വളരെ ഞെരുക്കത്തിലാണ് കുടുംബം.
ഈ സങ്കടം കാരണമാണ് റംലത്ത് മുത്തപ്പന് തെയ്യത്തെ കാണാന്‍ പോയത്. മുത്തപ്പന് തെയ്യം റംലത്തിനെ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിച്ചു. മനംനിറയ്ക്കുന്നതായിരുന്നു വീഡിയോ. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ പ്രതികരിക്കുകായണ് റംലത്ത്.
‘വീഡിയോ എടുത്തത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് വൈറല്‍ ആയതിന് ശേഷം ഒരുപാട് പേര് ഞങ്ങള്‍ക്ക് സഹായ വാഗ്ദനാനവുമായെത്തി. എന്നാല്‍ ഇടുങ്ങിയ ചിന്താഗതിക്കാരായ ചിലര്‍ എനിക്കെതിരെ രംഗത്തുവന്നു. പക്ഷേ ഞാനതൊന്നും കാര്യമാക്കി എടുക്കുന്നില്ല’- റംലത്ത് പറഞ്ഞു.