മഞ്ചേശ്വരം: പിതാവിനൊപ്പം പുറത്തുപോയ വിദ്യാര്‍ത്ഥിനി വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം ജില്ലയിലാണ് ദാരുണസംഭവം സംഭവം. കട്ടബസാറിലെ രവിചന്ദ്ര ഹെഗ്ഡെയുടെയും മംഗളയുടെയും മകളായ ദീപികയാണ് മരിച്ചത്. പതിനൊന്നുവയസ്സായിരുന്നു.
ജന്മദിനത്തില് മധുരം വാങ്ങാന്‍ സന്തോഷത്തോടെയാണ് ദീപിക പിതാവിനൊപ്പം പുറത്തുപോയത്. എന്നാല്‍ പിന്നീട് കേട്ടത് മരണവാര്‍ത്തയായിരുന്നു. അച്ഛനോടൊപ്പം സ്കൂട്ടറില്‍ മഞ്ചേശ്വരത്തേക്ക് പോകവെയായിരുന്നു അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്.
എതിരെ വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ മഞ്ചേശ്വരം കീര്‍ത്തീശ്വര ക്ഷേത്രത്തിനു സമീപമാണ് അപകടം ഉണ്ടായത്. പരിക്കേറ്റ രവിചന്ദ്ര ഹെഗ്ഡെയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബങ്കര മഞ്ചേശ്വരം ജിഎച്ച്എസ്എസിലെ ആറാംക്ലാസ് വിദ്യാര്‍ഥിനിയാണ് ദീപിക. സംഭവസ്ഥലത്ത് വെച്ച് തന്നെ ദീപിക മരിച്ചു.