ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക വാഹനം മാറ്റാൻ നിർദ്ദേശവുമായി രാജ്ഭവൻ. നിലവിൽ ഗവർണറുടെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നത് കറുത്ത നിറത്തിലുള്ള ബെൻസിന്റെ ഇ ക്ലാസ് ഡീസൽ കാറാണ്. വിവിഐപി പ്രോട്ടോക്കോൾ പ്രകാരം ഒരുലക്ഷം കിലോമീറ്റർ കഴിഞ്ഞാൽ വാഹനം മാറ്റേണ്ടതാണ്.
കേരളത്തില്‍ ഇന്ന് 5691 പേര്‍ക്ക് കോവിഡ്, 10 മരണം
നിലവിലെ വാഹനം ഒന്നര ലക്ഷം കിലോമീറ്ററിലധികം ഓടിയിട്ടുണ്ട്. കൂടാതെ 11 വർഷത്തിലധികമായി ഗവർണർക്ക് വേണ്ടി ഉപയോഗിക്കുന്ന വാഹനവും ഇതാണ്. ഇക്കാരണങ്ങളാലാണ് വാഹനം മാറ്റാൻ തീരുമാനിക്കുന്നതെന്ന് രാജ്ഭവൻ അറിയിച്ചു. വിവിഐപി പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി വാഹനം മാറ്റാനുള്ള നിർദ്ദേശം സർക്കാരിലേക്ക് നൽകിയിട്ട് രണ്ട് മാസം പിന്നിട്ടു.
85 ലക്ഷം രൂപ വിലയുള്ള ബെൻസ് കാർ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ബെൻസിന്റെ ജി.എൽ.ഇ എസ്.യു.വി കാറാണ് വാങ്ങാനായി രാജ്ഭവൻ നിർദ്ദേശിച്ചിരിക്കുന്നത്. രാജ്ഭവന്റെ ആവശ്യം അംഗീകരിച്ച് ധനവകുപ്പ് ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.