ബദിയടുക്ക: പെരുന്നാള്‍ ദിനത്തില്‍ വസ്ത്രം വാങ്ങി വരും വഴി കാര്‍ നിയന്ത്രണം വിട്ട് യുവാവിന് ദാരുണാന്ത്യം. ബദിയടുക്ക ടൗണിന് സമീപത്തെ അബ്ദുല്‍ ഖാദര്‍-സബീറ ദമ്പതികളുടെ മകന് മുഹമ്മദ് അലി ഷാനാ (23)ണ് മരിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ അഞ്ചുപേര്‍ നിസാരപരിക്കുകളോടെ രക്ഷപെട്ടു.
കാസര്‍ഗോട്ടു നിന്നും പെരുന്നാള്‍ വസ്ത്രം വാങ്ങി ബദിയടുക്കയിലേക്ക് പോകുമ്പോള്‍ നീര്‍ച്ചാലില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് അപകടം. ബന്ധു മഷൂദാണ് കാര്‍ ഓടിച്ചിരുന്നത്. മുന്‍സീറ്റിലാണ് അലിഷാന്‍ യാത്ര ചെയ്തിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഷാനെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: അലിഫീന, അസ്നിയ, അഫ്സത്ത്, അജീസ.