തൃശൂർ: ലോഡ്ജിൽ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പുതുക്കാട് സ്വദേശി എ.ലെനിൻ ആണ് പോലീസിന്റെ പിടിയിലായത്. വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്.
വായ്പാ തട്ടിപ്പ് ഉൾപ്പടെ 19ലധികം കേസിൽ പ്രതിയാണ് എ.ലെനിനെന്ന് പോലീസ് പറഞ്ഞു. കണ്ണൂരിൽ നിന്നു വിളിച്ചുവരുത്തി, തൃശൂരിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തു നൽകിയതിനു ശേഷമായിരുന്നു 38 കാരിയെ പീഡിപ്പിച്ചത്. ഇതിനു ശേഷം പല തരത്തിലുള്ള രേഖകളും പണവും തട്ടിയെടുത്തു എന്നാണു ലെനിനെതിരെയുള്ള പരാതി.