ആലപ്പുഴ∙ ഹരിപ്പാട് ബിജെപി പ്രവര്ത്തകന് കുത്തേറ്റു മരിച്ചു. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ശരത് ഭവനത്തിൽ ശരത്ചന്ദ്രൻ ആണ് മരിച്ചത്. 26വയസായിരുന്നു.
കാട്ടിൽ മാർക്കറ്റിലുള്ള ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. നന്ദുപ്രകാശ് എന്നയാളാണ് അക്രമികള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.