തിരുവനന്തപുരം: ബാണാസുര അണക്കെട്ട് തുറന്നതില്‍ പാളിച്ചയുണ്ടായെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിലും പാളിച്ചയുണ്ടായി. എന്നാല്‍ മറ്റ് അണക്കെട്ടുകള്‍ തുറന്നതില്‍ യാതൊരു പാളിച്ചയും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തിന്റെ സേവനം തേടിയതില്‍ പാളിച്ചയൊന്നും സംഭവിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ബാണാസുര അണക്കെട്ട് തുറക്കുന്നതിന് മുന്‍പ് മുന്നറിയിപ്പു നല്‍കിയില്ലെന്ന് നേരത്തെ വയനാട് ജില്ലാ കളക്ടര്‍ ആരോപിച്ചിരുന്നു. എന്നാല്‍ കൃത്യമായ വിവരം നല്‍കിയിരുന്നുവെന്നാണ് കെഎസ്ഇബിയും വാദം.