തിരുവനന്തപുരം: സംസ്ഥാനത്തെ വലച്ച പ്രളയകെടുതിയില്‍ ഒരു ജനതയ്ക്ക് കരുത്തും, ആത്മവിശ്വാസവും പകര്‍ന്ന് കൂടെ നിന്ന മുഖ്യമന്ത്രി പിണറായി വിജയന് കൈയ്യടിച്ച് പ്രമുഖരും, സമൂഹമാധ്യമങ്ങളും. പ്രളയകെടുതി ഒഴിഞ്ഞതിനു പിന്നാലെ പാമ്പിനെ വെല്ലുന്ന വിഷ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്നു. ഈ വിമര്‍ശനങ്ങളെ തള്ളിയാണ് പിണറായി താരമാകുന്നത്. ദിവസേന പത്രസമ്മേളനങ്ങളിലൂടെയും മറ്റും പ്രളയ ദുരന്തത്തിന്റെ യഥാര്‍ത്ഥ ചിത്രം വരച്ചുകാട്ടി നാടിന് ആത്മവിശ്വാസം പകര്‍ന്ന മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തുകയാണ് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും.
പ്രളയക്കെടുതിയില്‍ കേരള ജനത ഭീതിയില്‍ നിന്നപ്പോള്‍ അവര്‍ക്ക് പ്രതീക്ഷയും ആശ്വാസവും നല്കി കൂടെനിന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് സ്നേഹാദരങ്ങള്‍ നേര്‍ന്ന് കഥാകാരിയും നോവലിസ്റ്റും സാമൂഹ്യപ്രവര്‍ത്തകയുമായ പ്രൊഫ. സാറാ ജോസഫ് രംഗത്തെത്തിയിരുന്നു. പ്രളയം വന്ന് കേരളം മുഴുവന്‍ നശിക്കുമെന്ന് പറഞ്ഞപ്പോഴും തന്റെ പ്രായത്തെപ്പോലും മറന്ന് ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് ഓരോ തീരുമാനങ്ങളും സമയോചിതമായി ക്രമീകരിച്ച പിണറായി സര്‍ക്കാര്‍ അഭിമാനം അര്‍ഹിക്കുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭീതിയില്‍ മുഴുകിയ ജനതയ്ക്ക് കരുത്തുനല്കി അവര്‍ക്കൊപ്പം നിന്ന പിണറായിക്ക് ഫേസ്ബുക്കിലൂടെയാണ് സാറാ ജോസഫ് സ്നേഹാദരങ്ങള്‍ അറിയിച്ചത്. കേരളം ഒറ്റക്കെട്ടായി നേരിട്ട ‘ഈ വിപത്തില്‍ സന്നദ്ധ പ്രവര്‍ത്തകരായ ഓരോരുത്തരുടെ പങ്കും എടുത്തു പറഞ്ഞ് മലയാളികളുടെ ഐക്യത്തെയും സംസ്കാരത്തെയും ഉയര്‍ത്തിപ്പിടിക്കുകയും ഈ മഹാദുരന്തത്തെ നാം അതിജീവിക്കും എന്ന ഉറപ്പ് നല്‍കികൊണ്ട് ആശ്വാസവും പ്രതീക്ഷയും ഉയര്‍ത്തുകയും ചെയ്ത കേരള മുഖ്യമന്ത്രിക്ക് സ്നേഹാദരങ്ങള്‍. എഴുത്തുകാരി ശാരദക്കുട്ടിയും മുഖ്യമന്ത്രിയെ അഭിനന്ദിച്ച് രംഗത്തെത്തി.
ദുരന്തങ്ങളങ്ങനെയാണ്. മനുഷ്യരുടെ എല്ലാ മുഖം മൂടികളും അതഴിച്ചുകളയും. ഇതാണ് പിണറായി വിജയന്റെ ശരിയായ മുഖം എന്ന് ഈ ദിവസങ്ങളില്‍ എപ്പൊഴൊക്കെയോ ഉള്ളില്‍ത്തട്ടിത്തന്നെ എനിക്കു തോന്നി. എല്ലാവരേയും ചേര്‍ത്തു നിര്‍ത്തുന്ന ആ മുഖഭാവം അത്രക്ക് ആശ്വാസകരമാണന്നും ശാരദകുട്ടി കുറിച്ചു. ചരിത്രത്തിലല്ലാത്തവിധം കേരള സംസ്ഥാനം ഒന്നാകെ വിറങ്ങലിച്ചപ്പോള്‍ അചഞ്ചലമായി നിലകൊണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ രാജ്യത്തിന് മാതൃകയാണ്. ആ സംവിധാനത്തിന്റെ അമരക്കാരന് എന്ന നിലയിലാണ് പിണറായി വിജയന് തന്റെ റോള്‍ ഗംഭീരമാക്കിന്ന് നിരവധിപേര്‍ സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായപ്പെടുന്നു.