തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴ. തിരുവനന്തപുരം ജില്ലയിലാണ് ശക്തമായ മഴ പെയ്തത്. ഉച്ചയോടുകൂടിയാണ് തിരുവനന്തപുരം ജില്ലയില്‍ മഴ ആരംഭിച്ചത്. ജില്ലയിലെ മലയോര മേഖലയിലും നഗര പ്രദേശത്തുമാണ് ശക്തമായ ഇടിയോടു കൂടിയ മഴ ലഭിക്കുന്നത്.
മധ്യ,തെക്കന്‍ കേരളത്തില്‍ ശകതമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി വരെയുള്ള ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് കൂടുതല്‍ ഈര്‍പ്പം കലര്‍ന്ന മേഘങ്ങള്‍ കേരള തീരത്തേക്ക് സഞ്ചരിക്കുന്നതാണ് അപ്രതീക്ഷിത മഴയ്ക്ക് കാരണമായത് എന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്.