തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചടങ്ങിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചയാളെ മർദ്ദനത്തിൽ നിന്ന് രക്ഷിച്ച അരുവിക്കര എസ് ഐ കിരൺ ശ്യാമിന് ആദരം. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ആദരസൂചകമായി പ്രശസ്തിപത്രം സമ്മാനിച്ചു.
ട്രെയിനില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം, അപകടം ഭര്‍തൃമാതാവിനെ യാത്രയാക്കാനെത്തിയപ്പോള്‍
തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് വച്ചാണ് കിരൺ ശ്യാമിനെ പോലീസ് ആദരിച്ചത്. ബഹളത്തിനിടയിൽ തറയിൽ വീണയാളുടെ മുകളിലൂടെ കിടന്നാണ് കിരൺ ശ്യാം മർദ്ദനം തടഞ്ഞത്. തൻറെ കർത്തവ്യമാണ് ചെയ്തതെന്നും ക്രഡിറ്റ് പൊലീസ് സേനയ്ക്കാകെയാണെന്നും കിരൺ പറഞ്ഞു.
എഡിജിപി മനോജ് എബ്രഹാം, ദക്ഷിണമേഖല ഐജി പി പ്രകാശ്, തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. ദിവ്യ വി ഗോപിനാഥ് എന്നിവരും മറ്റു മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.