കൊച്ചി: സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെയുള്ള ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും ഇനി കൊച്ചി കോര്‍പ്പറേഷനിലും ലഭ്യമാകും. ഭക്ഷ്യ പൊതുവിതരണ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജിആര്‍ അനില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഓൺലൈൻ ഉദ്ഘാടനത്തിൽ ടിജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ബിന്ദു ശിവൻ ആദ്യ ഓൺലൈൻ ഓർഡർ നൽകി. കൗൺസിലറായ മാലിനി കുറുപ്പ് ആശംസ നേർന്നു. സപ്ലൈകോ എംഡി ഡോ.സഞ്ജീബ് കുമാർ പട്ജോഷി സ്വാഗതവും ജി എം ടിപി സലിം കുമാർ നന്ദിയും പറഞ്ഞു.
സപ്ലൈകോയില്‍ നടപ്പാക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഓണ്‍ലൈന്‍ ഡെലിവെറി ആരംഭിച്ചിരിക്കുന്നത്. സപ്ലൈ കേരള ആപ്പിലൂടെ സമീപത്തെ സപ്ലൈകോ ഒട്ട്ലെറ്റുകളില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങാവുന്നതാണ്. കൊച്ചി കോര്പ്പറേഷന് പരിസരത്തെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ് ഹോം ഡെലിവറി ആദ്യഘട്ടത്തില്‍ ലഭ്യമാക്കിയിരിക്കുന്നത്.
നിലവില്‍ കോര്പറേഷന് പരിധിയില്‍ ആണ് നടപ്പിലാക്കുന്നതെങ്കിലും മാര്‍ച്ച് അവസാനത്തോടെ സംസ്ഥാനത്തെ സപ്ലൈകോയുടെ എല്ലാ ഔട്ട് ലെറ്റുകളിലും പദ്ധതി നടപ്പിലാക്കും.
സപ്ലൈകോ വില്പനശാലകളിലെ എല്ലാ നിത്യോപയോഗ സാധനങ്ങളും ഹോം ഡെലിവറി വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. സബ്സിഡി ഇതര ഉത്പന്നങ്ങളാണ് വാങ്ങിക്കാനാവുക. ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഡിസംബര്‍ 11ന് തൃശ്ശൂരിലാണ് സപ്ലൈകോ ഓണ്‍ലൈന്‍ വില്പനയുടെയും ഹോം ഡെലിവറിയുടെയും സംസ്ഥാനത്തെ ആദ്യഘട്ടം ആരംഭിച്ചത്. തുടര്‍ന്ന് കോഴിക്കോടും തിരുവനന്തപുരത്തും കൊല്ലത്തും കണ്ണൂരിലും പദ്ധതിക്ക് തുടക്കം കുറിച്ചു.
സപ്ലൈ കേരള മൊബൈല്‍ ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ബ്രാന്റഡ് ഉല്പന്നങ്ങള്ക്ക് എംആര്‍പിയില്‍ നിന്നും 5 ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കിഴിവ് ഉണ്ടാകുന്നതാണ്. ഇത് കൂടാതെ ഏതൊരു ഓണ്‍ലൈന്‍ ബില്ലിനും അഞ്ച് ശതമാനം കിഴിവും ലഭിക്കു. ഓരോ ആയിരം രൂപ അല്ലെങ്കില്‍ അതിന് മേല്‍ വരുന്ന ബില്ലിന് കിഴിവിനൊപ്പം ഒരു കിലോ ചക്കി ഫ്രഷ് ഹോള്‍ വീറ്റ് ആട്ടയും ഓരോ രണ്ടായിരം അല്ലെങ്കില്‍ അതിന് മേല്‍ വരുന്ന ബില്ലിന് അഞ്ച് ശതമാനം കിഴിവിനൊപ്പം 250 ഗ്രാം ശബരി ഗോള്‍ഡ് തേയിലയും ഓരോ അയ്യായിരം രൂപ അല്ലെങ്കില്‍ അതിന് മേല്‍ വരുന്ന ബില്ലിന് അഞ്ച് ശതമാനം കിഴിവിനൊപ്പം ശബരി വെളിച്ചെണ്ണയുടെ ഒരു ലിറ്ററിന്റെ പൗച്ചും സപ്ലൈകോ സൗജന്യമായി നല്‍കുന്നതായിരിക്കും.
ഓണ്‍ലൈന്‍ വില്പനയോടൊപ്പം തന്നെ സപ്ലൈകോയുടെ സെല്‍ഫി എടുക്കൂ സമ്മാനം നേടൂ മത്സരവും ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 31 വരെയാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള സമയം. സപ്ലൈകോ ജീവനക്കാരൊഴികെ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
നിബന്ധനകള്‍:
1. മൊബൈല്‍ ഫോണില്‍ എടുക്കുന്ന ചിത്രങ്ങള്‍ മാത്രമേ മത്സരത്തിനായി പരിഗണിക്കുകയുള്ളൂ.
2. വാങ്ങിയ ഉത്പന്നത്തിനൊപ്പമുള്ള സെല്‍ഫി എടുക്കുക.
3. ഉത്പന്നവും മത്സരത്തില്‍ പങ്കെടുക്കുന്നയാളുടെ മുഖവും സെല്‍ഫിയില്‍ കൃത്യമായി പതിഞ്ഞിരിക്കണം.
4. പകര്‍ത്തിയ ചിത്രം എഡിറ്റ് ചെയ്യാതെ തന്നെ സപ്ലൈകോയുടെ ഫേസ്ബുക്ക് മെസഞ്ചര്‍ വഴി അയയ്ക്കുക.
5. ചിത്രം സപ്ലൈകോയുടെ ഔദ്യോഗിക എഫ്ബി പേജില്‍ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
6. പങ്കെടുക്കുന്നവര്‍ സപ്ലൈകോ പോസ്റ്റ് ചെയ്തിരിക്കുന്ന തങ്ങളുടെ ചിത്രം സ്വന്തം അക്കൗണ്ട് വഴി ഷെയര്‍ ചെയ്യണം.
7. നിശ്ചിത സമയത്തില്‍ ഏറ്റവും കൂടുതല്‍ ലൈക്കും ഷെയറും ലഭിക്കുന്ന ചിത്രത്തിനായിരിക്കും ആകര്‍ഷകമായ സമ്മാനങ്ങള്‍.. ഒന്നാം സമ്മാനം അയ്യായിരം രൂപ
2. രണ്ടാ സമ്മാനം മൂവായിരം രൂപ
(ബില്ല് കൈവശം ഇല്ലാത്തവരെ സമ്മാനത്തിനായി പരിഗണിക്കുകയില്ല)