തിരുവനന്തപുരം: ജനങ്ങളെ പരിഭ്രാന്തിയിലാക്കി ദുരന്തനിവാരണഅഥോറിറ്റിയുടെ തെറ്റായ സന്ദേശം. കനത്ത പ്രളയത്തിനു പിന്നാലെ ചൊവ്വാഴ്ച രാവിലെ ദുരന്തനിവാരണ അതോറിറ്റിയുടേതായി പുറത്തുവന്ന സന്ദേശമാണ് സംസ്ഥാനത്തെ ആറു ജില്ലകളിലെ ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്.
രാത്രി പത്തോടെ കോട്ടയം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നായിരുന്നു സന്ദേശം. പഴയ ഏതോ സന്ദേശം വീണ്ടും ദുരന്തനിവാരണ അഥോറിറ്റിയില്‍ നിന്നും അബദ്ധത്തില്‍ പുറത്തായതാണ് പരിഭ്രാന്തി ഉണ്ടാക്കിയത്. സന്ദേശം പഴയതാണെന്നറിയാതെ ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തില്‍ ഈ ആറു ജില്ലകളിലും മുന്നൊരുക്ക നടപടികളും ആരംഭിച്ചു.
രാത്രി പത്തു മുതല്‍ മൂന്നു മണിക്കൂര്‍ സമയം ആറു ജില്ലകളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. സന്ദേശത്തില്‍ തീയതി ഉണ്ടായിരുന്നില്ല. നൗ കാസ്റ്റ് എന്നപേരിലാണ് രാവിലെ 11 സന്ദേശം പുറത്തു വന്നത്.
കാലാവസ്ഥാ പ്രവചനവുമായി ബന്ധപ്പെട്ട് ഒരു മണിക്കൂര്‍ മുമ്പ് നല്കുന്ന മുന്നറിയിപ്പാണ് നൗ കാസ്റ്റ്. രാത്രി കാറ്റടിക്കുമെന്ന പേരില്‍ രാവിലെ ഈ സന്ദേശം വന്നപ്പോള്‍ തന്നെ പലരും സംശയം ചോദിച്ചു. എന്നാല്‍ ദുരന്തനിവാരണ അഥോറിറ്റി വ്യക്തമായ മറുപടി നല്‍കിയില്ല. വാര്‍ത്ത വ്യാപിച്ചതോടെ എസ്ഐ മാര്‍ക്ക് എസ്പിമാര് പ്രത്യേക നിര്‍ദേശം നല്കി.
രാത്രി കാറ്റടിക്കുമെന്ന് ദുരന്ത നിവാരണ അഥോറിറ്റി സ്റ്റേറ്റ് കണ്ട്രോള് റൂം അറിയിച്ചതായും എല്ലാ എസ്എച്ച്ഒമാരും ജാഗ്രത പുലര്‍ത്തണമെന്നും മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും എസ്പിയുടെ നിര്‍ദേശവും വന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇത്തരത്തിലൊരു അറിയിപ്പും നല്‍കിയിട്ടില്ലെന്നും ദുരന്തനിവാരണ അഥോറിറ്റിയില്‍ നിന്നും ഇത്തരമൊരു സന്ദേശം പോയത് എങ്ങനെയാണന്നു അറിയില്ലെന്നുമാണ് അധികൃതരുടെ മറുപടി.
തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ എത്തിയതോടെ രാത്രി പത്തോടെ ദുരന്തനിവാരണ അഥോറിറ്റി പത്രക്കുറിപ്പിറക്കി. നിലവില്‍ ഒരു തരത്തിലുള്ള മഴ മുന്നറിയിപ്പും സംസ്ഥാനത്തില്ലെന്നും ചില സന്ദേശങ്ങള്‍ പ്രചരിക്കുന്നതിനാലാണു വാര്ത്താക്കുറിപ്പിറക്കുന്നതെന്നും പറഞ്ഞ് ദുരന്തനിവാരണ അതോറിറ്റി വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.