ലാഹോർ: പാകിസ്താനിൽ ഗർഭിണിയുടെ തലയിൽ ആണി അടിച്ച് കയറ്റി. ആൺകുട്ടിയെ പ്രസവിക്കുന്നതിന് വേണ്ടി, എന്ന പേരിലാണ് യുവതിയുടെ തലയിൽ അന്ധവിശ്വാസത്തിന്റെ പേരും പറഞ്ഞ് ആണി അടിച്ചത്. തലയിൽ ആണിയടിച്ചാൽ ആൺകുഞ്ഞിനെ പ്രസവിക്കും, എന്ന് പറഞ്ഞാണ് ആഭിചാരക്രിയകൾ ചെയ്യുന്ന ‘വൈദ്യൻ’ യുവതിയോട് ഈ ക്രൂരത ചെയ്തത്.
47,882 പേര്‍ക്ക് രോഗമുക്തി, കേരളത്തില്‍ ഇന്ന് 23,253 പേര്‍ക്ക് കോവിഡ്
ആരോഗ്യനില വളഷായ യുവതിയെ പാകിസ്താനിലെ വടക്കുപടിഞ്ഞാറൻ നഗരമായ പെഷവാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ”യുവതി ബോധാവസ്ഥയിൽ തന്നെയായിരുന്നു. എന്നാൽ അതിതീവ്രമായ വേദന അനുഭവിക്കുകയായിരുന്നു അവർ,” യുവതിയെ ചികിത്സിക്കുന്ന ഡോക്ടർ ഹെയ്ദർ ഖാൻ എ.എഫ്.പിയോട് പ്രതികരിച്ചു.
തലയിൽ അടിച്ച് കയറ്റിയ ആണി ഊരിയെടുക്കാൻ സ്വയം ശ്രമങ്ങൾ നടത്തിയ ശേഷമാണ് യുവതി ആശുപത്രിയിലെത്തിയതെന്നും ഡോക്ടർ ഖാൻ പറയുന്നു. ആണി നെറ്റിയിലേക്ക് അടിച്ചുകയറ്റാൻ ചുറ്റികയോ മറ്റെന്തെങ്കിലും കനമുള്ള വസ്തുവോ ഉപയോഗിച്ചിട്ടുണ്ടാകാമെന്നും ഡോക്ടർ ഹെയ്ദർ ഖാൻ പറഞ്ഞു. ആണി തലയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
അഞ്ച് സെന്റീമീറ്റർ (രണ്ട് ഇഞ്ച്) നീളമുള്ള ആണി നെറ്റിയുടെ മുകൾ ഭാഗത്തായാണ് അടിച്ച് കയറ്റിയിരുന്നത് എന്നാണ് എക്സ്- റേയിൽ കാണുന്നത്. എന്നാൽ ഇത് തലച്ചോറിനെ ബാധിച്ചിട്ടില്ല എന്നാണ് വിവരം. യുവതിക്ക് മൂന്ന് പെൺകുട്ടികളാണുള്ളത്.