പാലക്കാട്: പാലക്കാട് മലമ്പുഴയിലെ ചെറാട് മലയില്‍ 45മണിക്കൂറായി കുടുങ്ങിക്കിടക്കുന്ന യുവാവിന്റെ അടുത്ത് രക്ഷാപ്രവര്ത്തകന് എത്തി. ബാബുവിന് വെള്ളവും ഭക്ഷണവും നല്കാന് കഴിഞ്ഞു. ബാബുവിനെ ഇന്ന് പകലോടെ രക്ഷപ്പെടുത്താന്‍ സാധിക്കും എന്നാണ് കരസേന ടീം നല്‍കിയിരിക്കുന്ന വിവരമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കരസേനാസംഘത്തിലെ ഒരാള്‍ ബാബുവിന്റെ അടുത്തെത്തി സംസാരിക്കുകയും ഭക്ഷണം കൈമാറുകയുമായിരുന്നു. കരസേനയുടെ രണ്ട് യൂണിറ്റുകളാണ് നിലവില്‍ സംഭവസ്ഥലത്ത് ഉള്ളത്. ഒരു ടീം മലയുടെ മുകളില്‍ നിന്നും ഒരു ടീം മലയുടെ താഴെ നിന്നും രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
also read: ശക്തമായ മഴയും മഞ്ഞും , കാര്‍ റോഡില്‍ നിന്നു തെന്നി മാറി അപകടം, മലയാളി കന്യാസ്ത്രീക്ക് ദാരുണാന്ത്യം
3 സുഹൃത്തുക്കള്‍ക്കൊപ്പം തിങ്കളാഴ്ച രാവിലെയാണ് ബാബു കൂര്‍മ്പാച്ചി മല കയറിയത്. മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ ഇടയ്ക്കുവച്ച് വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തില്‍ കയറി. അവിടെനിന്നു കൂട്ടുകാരുടെ അടുത്തേക്കു വരുന്നതിനിടെ കാല് വഴുതി വീഴുകയായിരുന്നു.
പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിന്റെ കാലിനു പരിക്കേറ്റിട്ടുണ്ട്. താന്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് ബാബു സുഹൃത്തുക്കള്‍ക്കും പൊലീസിനും അയച്ചു. ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തില്‍ ബാബു കുടുങ്ങിയ അപകടസ്ഥലം കണ്ടെത്താന്‍ കഴിഞ്ഞു.