തിരുവനന്തപുരം: സംസ്ഥാനത്തെ വലച്ച പ്രളയകെടുതിയില്‍ കേരള സര്‍ക്കാര്‍ യാതൊന്നും ചെയ്തിട്ടില്ലെന്ന് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിട്ടിറങ്ങിയതും, കേരളത്തിന് താങ്ങായി നിന്നതും കേന്ദ്രമാണെന്ന് ശ്രീധരന്‍പിള്ള പറയുന്നു.
ദുരിതാശ്വാസപ്രവര്‍ത്തന രംഗത്ത് സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്നും കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം കൊടുക്കലാണോ കേരള സര്‍ക്കാരിന്റെ പണിയെന്നും ശ്രീധരന് പിള്ള കുറ്റപ്പെടുത്തി. ദുരിതാശ്വാസ ഫണ്ടിലേക്ക് വരുന്ന പണം ചെലവഴിക്കുന്നത് നിരീക്ഷിക്കാന്‍ സര്‍വകക്ഷി സംവിധാനമോ ജുഡീഷ്യല്‍ സംവിധാനമോ ഏര്‍പ്പെടുത്തണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. മരണപ്പെട്ടവര്‍ക്ക് രണ്ടുലക്ഷം രൂപ കൊടുക്കുന്നു. നഷ്ടപ്പെട്ട എല്ലാവര്ക്കും വീടുവെച്ച് കൊടുക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു.
ഹൈവേകളെല്ലാം പ്രധാനമന്ത്രി സഡക് യോജനയുടെ ഭാഗമായി നന്നാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അപ്പോള്‍ ദുരിതാശ്വാസപ്രവര്‍ത്തന രംഗത്ത് ഇവരുടെ പണിയെന്താണ് ? നിര്‍ദേശം കൊടുക്കലാണോ കേരള സര്‍ക്കാരിന്റെ പണി ? കങ്കാണിമാരുടെ ചുമതലയാണോ സര്‍ക്കാരിനുള്ളത് ? ഒരു പൈസ നഷ്ടപരിഹാരം പ്രഖ്യാപിച്ചോ ? ശ്രീധരന് പിള്ള ചോദിക്കുന്നു.