കോഴിക്കോട്: ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ഉജ്ജ്വലപ്രതീകങ്ങളെ നെഞ്ചേറ്റി വിശ്വാസികള്‍ക്ക് ബുധനാഴ്ച ബലിപെരുന്നാള്‍.
പാപമോചനംതേടി വിശുദ്ധ മക്കയില്‍ സംഗമിച്ച ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനകോടികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു.
ഇങ്ങ് കേരളത്തില്‍ പ്രളയത്തില്‍ ഇരയായവരോടും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ ആഘോഷങ്ങളുടെ പൊലിമ കുറച്ചിട്ടുണ്ട്.
വിവിധ സംഘടനകളും സ്ഥാപനങ്ങളും ആഘോഷപരിപാടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. വിഭവസമാഹരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.