തിരുവനന്തപുരം: നൂറ്റാണ്ടില്‍ കണ്ടിട്ടില്ലാത്ത ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. വിഷമതകളില്‍ നിന്നും വലിയ കെടുതിയില്‍ നിന്നും സംസ്ഥാനം കരകയറി വരുന്നതേയുള്ളൂ. പ്രളയ വാര്‍ത്തയ്ക്കൊപ്പം സോഷ്യല്‍മീഡിയ ഏറെ ചര്‍ച്ച ചെയ്തത് കാണിപ്പയ്യൂര്‍ നാരായണന് നമ്പൂതിരിയുടെ വിഷുഫലമായിരുന്നു. കാര്യമറിയാതെ ട്രോളുന്നവരോട് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കാണിപ്പയ്യൂര്‍.
38 വര്‍ഷമായി ജ്യോതിഷപ്രവചനം നടത്തുന്നയാളാണ് താനെന്നും ഇത്തരം ഒരു അനുഭവം ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. ജ്യോതിഷ ശാസ്ത്രത്തിന് തെറ്റു പറ്റാറില്ല. എന്നാല്‍ എനിക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞാല്‍ മതി. മനുഷ്യരല്ലേ, തെറ്റുകള്‍ സ്വാഭാവികമല്ലേ. ശാസ്ത്രം തെറ്റാണെന്ന രീതിയിലുള്ള പ്രചരണം ശരിയല്ല. ശാസ്ത്രത്തെ കുറിച്ച് വിശദീകരിക്കാനുള്ള സമയമല്ല ഇതെന്നും തനിക്ക് അബദ്ധം പറ്റിയതായി കരുതിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.