മുണ്ടക്കയം: സംസ്ഥാനത്തെ വലച്ച പ്രളയകെടുതിയിലേയ്ക്ക് താങ്ങായി സ്വകാര്യ ബസുകളും. മുണ്ടക്കയം സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് സംഘടനയാണ് പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു ദിവസത്തെ കളക്ഷനും, ജീവനക്കാരുടെ ശമ്പളവും ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുമെന്ന് അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കാണെന്ന് പറഞ്ഞതോടെ ടിക്കറ്റില്‍ കൂടുതല്‍ തുക നല്കാന് യാത്രികരും മടിച്ചില്ല. മുണ്ടക്കയത്തു നിന്ന് വിവിധ പ്രദേശങ്ങളിലേക്കു സര്‍വീസ് നടത്തുന്ന 27 ബസുകളാണ് ദുരിതബാധിര്‍ക്കായി ഒരു ദിവസം നീക്കിവെച്ചത്.
മുണ്ടക്കയം- കോരുത്തോട്- കുഴിമാവ്, മുണ്ടക്കയം- പുഞ്ചവയല്‍-മാങ്ങാപ്പേട്ട, മുണ്ടക്കയം- എരുമേലി, മുണ്ടക്കയം- മതമ്പ- തെക്കേമല, മുണ്ടക്കയം- ഏന്തയാര്‍- ഇളംകാട്, മുണ്ടക്കയം-പശ്ചിമ- കൊട്ടാരംകട എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന 27 ബസുകളാണ് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളാല്‍ കഴിയാവുന്നവ നല്‍കാനായി സര്‍വീസ് നടത്തിയത്.