പ്രളയക്കെടുതിയില്‍ കേരളത്തെ സഹായിക്കാന്‍ മഹാരാഷ്ട്രയില്‍ നിന്നും 96 ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ഇന്ന് തിരുവനന്തപുരത്തെത്തി. മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ഗിരീഷ് മഹാജന്റെ നേതൃത്വത്തിലാണ് സംഘം കേരളത്തിലെത്തിയത്. അടൂരില്‍ ക്യാമ്പ് ചെയ്തിട്ടുള്ള ഇവര്‍ പത്തനംതിട്ട, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ സേവനമനുഷ്ഠിക്കും
കേരളത്തെ സഹായിക്കാന്‍ സന്തോഷമാണുള്ളതെന്നും ആവശ്യപ്പെട്ടാല്‍ 500 ഡോക്ടര്‍മാര്‍ കേരളത്തിലേക്ക് വരാന്‍ തയാറായി നില്കുകയാണെന്നും ഗിരീഷ് മഹാജന് പറഞ്ഞു. 20 ദിവസം മന്ത്രിയും സംഘവും കേരളത്തിലുണ്ടാകും.