നെല്ലിയാമ്പതിയില്‍ കുടുങ്ങി കിടക്കുന്ന രോഗികളെ പാലക്കാട് എത്തിച്ചു. എയര്‍ ഫോഴ്സിന്റെ ഹെലികോപ്റ്ററുകളിലാണ് രോഗികളെ താഴെ എത്തിച്ചത്. രോഗികളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങളായി തുടരുന്ന രക്ഷാദൗത്യമാണ് വിജയം കണ്ടത്. നാവിക സേനയുടെ നാല് ഹെലികോപ്റ്ററുകളിലായി പന്ത്രണ്ട് രോഗികളെയാണ് പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്.
ഹൃദ്രാഗികള്, ഗര്‍ഭിണികള്‍ അടക്ക ഉളളവരെയാണ് വ്യോമ മാര്‍ഗം കഞ്ചിക്കോട് BEMLല്‍ എത്തിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഭക്ഷ്യവസ്തുക്കളും നെല്ലിയാമ്പതിയിലെത്തിച്ചു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഹെലികോപ്റ്ററുകള്‍ പറന്ന് ഉയര്‍ന്നെങ്കിലും മോശം കാലാവസ്ഥ മൂലം തിരിച്ചിറക്കിയിരുന്നു.