മലയാളികളുടെ ഇഷ്ടതാരമാണ് അഹാന കൃഷ്ണ. 2014 ൽ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് നടി സിനിമിയിലേയ്ക്കുള്ള അരങ്ങേറ്റം കുറിച്ചത്. നടി സോഷ്യൽമീഡിയയിലൂടെ പങ്കുവെയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും നിമിഷ നേരംകൊണ്ട് തരംഗമാവുണ്ട്. ഇപ്പോൾ തനിക്ക് ഉറക്കത്തിൽ പിച്ചും പേയും പറയുന്ന സ്വഭാവമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് അഹാന.
ചെറുപ്പം മുതൽ ഉറക്കത്തിൽ എണീറ്റിരുന്ന് ഇംഗ്ലീഷ് സംസാരിക്കാറുണ്ടായിരുന്നുവെന്ന് താരം പറയുന്നു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് അഹാന ഇക്കാര്യം പറഞ്ഞത്. ‘ഉറക്കത്തിൽ പിച്ചും പേയും പറയുന്ന ആളാണ്. ചെറുപ്പം മുതലെ ഉറക്കത്തിൽ എണീറ്റിരുന്നു ഇംഗ്ലീഷിൽ സ്പീച്ച് പറയാറുണ്ട്’.-അഹാന പറഞ്ഞു. വീട്ടിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട വസ്തുവിനെ പറ്റിയും അഹാന പറഞ്ഞു.
‘ഞാൻ എല്ലാറ്റിനോടും വളരെ അറ്റാച്ച്ഡ് ആയൊരു വ്യക്തിയാണ്. എനിക്കേറെ അടുപ്പമുള്ള ഒരു വസ്തുവിനെ കുറിച്ച് പറയുകയാണെങ്കിൽ, ഞാൻ ജനിക്കുന്നതു മുതൽ ഒരു വർഷത്തോളം എല്ലാ കാര്യങ്ങളും അമ്മ എഴുതി വച്ച ഒരു ഡയറിയുണ്ട്. ഞാൻ ആലോചിക്കാറുണ്ട്, വീടിനു തീ പിടിക്കുകയാണെങ്കിൽ ഞാനതും എടുത്താവും പുറത്തോട്ട് ഓടുക,’ അഹാന പറയുന്നു. ഇതോടൊപ്പം ജീവിതപങ്കാളിയ്ക്ക് വേണ്ട ഗുണങ്ങളെ കുറിച്ചും താരം വെളിപ്പെടുത്തുന്നുണ്ട്.
ആദ്യത്തെ കാര്യം പങ്കാളി വളരെ ജനുവിനായ വ്യക്തിയായിരിക്കണം എന്നാണ് അഹാന മറുപടി പറഞ്ഞത്. പൊതുവെ ഉത്തരവാദിത്വമുള്ള ഒരാളാണ് താനെന്നും അതിനാൽ ആരെങ്കിലും ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നത് കാണുമ്പോൾ അതു തനിക്ക് ഇഷ്ടപ്പെടാറില്ലെന്നും അഹാന പറഞ്ഞു.