തിരുവനന്തപുരം:വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധയെത്തുടർന്ന് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ഓഫീസിൽ കൊവിഡ് പടരുന്ന സാഹചര്യമുണ്ടായതിനെത്തുടർന്ന് അവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ മന്ത്രി ഉൾപ്പെടെ നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് രോഗബാധിതനാണെന്ന് കണ്ടെത്തിയത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ആരോഗ്യം,വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസുകളും കൊവിഡ് ഭീഷണിയിൽ തന്നെയാണ്. സെക്രട്ടറിയേറ്റിൽ ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യവും നിലവിലുണ്ട്. മുഇതോടെ സെക്രട്ടറിയേറ്റിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സെക്രട്ടറിയേറ്റ് ലൈബ്രറി അടച്ചിരിക്കുകയാണ്